കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവം: എസ്.ഐ ഉൾപ്പെടെ 3 തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ

കൊടും കുറ്റവാളിയായ ബാലമുരുകൻ തമിഴ്നാട് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബന്തൽകുടി എസ്.ഐ. നാഗരാജൻ ഉൾപ്പെടെയുള്ള മൂന്ന് പോലീസുകാർക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. ബാലമുരുകൻ രക്ഷപ്പെട്ട വിഷയത്തിൽ ഇവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ സംസ്ഥാന പോലീസ്, ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് തമിഴ്നാട് പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി ഉണ്ടായിട്ടുള്ളത്.
സംസ്ഥാന പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയ റിപ്പോർട്ടിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ ഭക്ഷണം കഴിക്കുന്നതിന് കൊണ്ടുപോയ വേളയിൽ ഭക്ഷണം കഴിച്ച് പുറത്തിറക്കുമ്പോൾ കൈവിലങ്ങ് അഴിച്ചിരുന്നു. പ്രതിയെ വാഹനത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ കൈവിലങ്ങ് വീണ്ടും അണിയിക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇത് വലിയ ഗുരുതരമായ പ്രശ്നമാണ്.
കൂടാതെ, പോലീസ് വാഹനത്തിനു പകരം ഒരു സ്വകാര്യ വാഹനത്തിലാണ് പ്രതിയെ വിയൂരിലേക്ക് കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള ഗുരുതരമായ കണ്ടെത്തലുകളും റിപ്പോർട്ടിൽ അടങ്ങിയിരുന്നു.തമിഴ്നാട് കോടതിയിൽ ബാലമുരുകനെ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുവരുന്ന ഈ വേളയിലാണ് ഇയാൾ ചാടിയോടി രക്ഷപ്പെട്ടത്
അതേസമയം, ഈ കേസിൽ തമിഴ്നാട് പോലീസ് ക്യൂ ബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറി എന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പ്രധാനമായും നിയമവിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ രഹസ്യമായി അന്വേഷിക്കുന്ന ഒരു വിഭാഗത്തെയാണ് (ഒരു സംഘത്തെ) ബാലമുരുകനെ കണ്ടെത്തുന്നതിനുവേണ്ടി തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുള്ളത്. നിയമപരമായിട്ടുള്ള ഒരു നടപടി തമിഴ്നാട് പോലീസിന് ഉണ്ടായി എന്നുള്ളതാണ് ഈ സംഭവത്തിൽ ശ്രദ്ധേയമാകുന്നത്




