മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി ലീഗ് നേതാവിൻ്റെ മകൻ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ

മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി ലീഗ് നേതാവിൻ്റെ മകൻ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ. പ്ലാമൂട്ടിൽ സാദിക് പി എ, സബിൻ എംഎം, അബ്ദുൽ മുഹസിൻ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 5.683 ഗ്രാം എംഡിഎംഎ പിടികൂടി. എക്സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.
മൂവാറ്റുപുഴ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൻ്റെ പുറകുവശത്തെ ഗോഡൗണിൽ നിന്നുമാണ് ലീഗ് നേതാവ് പി എം അമീറലിയുടെ മകൻ സാദിക്കിനെയും സംഘത്തെയും എക്സസൈസ് പിടികൂടുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ ഇവരുടെ കൈയിൽ നിന്നും 5.683 ഗ്രാം എംഡിഎംഎ കണ്ടെത്തി.
നിരവധി തവണ ലഹരി കേസുകളുമായി ബന്ധപ്പെട്ട് എക്സൈസിൻ്റെ വലയിലായിട്ടുണ്ടെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീറലിയുടെ ഉന്നത ബന്ധം ഉപയോഗപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് ഉൾപ്പടെ നിരവധി രാസ ലഹരി കേസുകളിൽ പ്രതികളാണ് ഇവർ. എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും ഏറെ നാളത്തെ നിരീക്ഷണത്തിനും ശേഷം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും




