Uncategorized

“വാഴ്ത്തുപാട്ടുകൾക്ക് ആ പാതകം മറയ്ക്കാനാകില്ല, സർക്കാരിന്റേത് വിശ്വാസവഞ്ചന”; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ

കൊച്ചി: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടന് നല്‍കിയതില്‍ വിമർശനവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ. വേടന് അവാർഡ് നൽകിയത് അന്യായമാണെന്നാണ് ദീദിയുടെ പ്രതികരണം. സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന് സിനിമാ നയരൂപീകരണ കോൺക്ലേവിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും നടന്നത് വിശ്വാസ വഞ്ചനയാണെന്നും ദീദി ദാമോദരൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സി’ലെ ‘കുതന്ത്രം’ എന്ന പാട്ടിനാണ് വേടന് മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ലഭിച്ചത്. ഗാനരചനയ്ക്ക് ഉള്‍പ്പെടെ പത്ത് അവാർഡുകളാണ് ഈ സിനിമ നേടിയത്. മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചത്ര പുരസ്കാരം ‘മഞ്ഞുമ്മൽ ബോയ്‌സി’നായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button