Uncategorized

കോഴിക്കോടിൻ്റെ വികസനപാതയിൽ പുതിയ നാഴികക്കല്ല്: ന്യൂ സെൻട്രൽ മാർക്കറ്റ് യാഥാർത്ഥ്യമാവുന്നു, ശിലാസ്ഥാപനം നടന്നു

കോഴിക്കോടിൻ്റെ വികസനപാതയിൽ പുതിയ നാഴികക്കല്ലാവുന്ന ന്യൂ സെൻട്രൽ മാർക്കറ്റ് യാഥാർത്ഥ്യമാവുന്നു. പദ്ധതി ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനത്തിനൊപ്പം അടിസ്ഥാന സൗകര്യവികസനം കൂടിയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി

സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റ് എന്നതാണ് വലിയങ്ങാടിയില്‍ യാഥാര്‍ഥ്യമാകുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള മത്സ്യമാർക്കറ്റ് എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. 55.17 കോടി ചിലവിട്ടാണ് പദ്ധതി പൂർത്തികരിക്കുക. PMSSY പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 1,23, 274 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. പദ്ധതി ഉദ്‌ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

മത്സ്യവിൽപ്പനക്കൊപ്പം ഫുഡ് റെസ്റ്റോറൻ്റും തൊഴിലാളികൾക്കും കച്ചവടക്കാർക്കും രാത്രിയിൽ കഴിയുന്നതിനുള്ള ഡോർമെറ്ററി സൗകര്യം ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button