Uncategorized

പാൽ വില നിശ്ചയിക്കേണ്ടത് മിൽമ, നേരിയ വർധനയ്ക്കായി സർക്കാരിനോട് ശുപാർശ ചെയ്യും; തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം: മണി വിശ്വനാഥ്

തിരുവനന്തപുരം: പാൽ വില നേരിയ രീതിയിൽ വർധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മിൽമ തിരുവനന്തപുരം യൂണിൻ ചെയർപേഴ്സൺ മണി വിശ്വനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാകും വിലവർധനയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മണി വിശ്വനാഥ് പറഞ്ഞു.

മിൽമയാണ് പാൽ വിലയിൽ വർധന വരുത്തേണ്ടത്. അതിൽ മിൽമ സർക്കാരുമായി ആലോചന നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കുന്ന ഘട്ടത്തിൽ പാൽ വിലയിൽ വർധന ഉണ്ടാകില്ല. അതിനുശേഷം ആലോചിച്ച് തീരുമാനിക്കുമെന്നും മണി വിശ്വനാഥ് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം, മലബാർ മേഖലയിൽ മിൽമയിൽ നിരവധി ഒഴിവുകൾ ഉണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിയമനത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത്. വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് നിയമനമെന്നും ജെ. ചിഞ്ചുറാണി പറഞ്ഞു.

മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികകളിൽ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം ഇറക്കിയത്. ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകും. പട്ടികജാതി/പട്ടികവർഗ വിഭാഗം ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button