നിനക്ക് വേണ്ടി ഞാൻ ഭാര്യയെ കൊന്നു’; ബെംഗളൂരുവിൽ ദന്തഡോക്ടറെ കൊലപ്പെടുത്തിയ യുവാവ് പെൺസുഹൃത്തിന് അയച്ച സന്ദേശം

ബെംഗളൂരു: ദന്തഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം പൊലീസിന്. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഡോ. മഹേന്ദ്ര റെഡ്ഢി അയച്ച സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ ഭാര്യയെ കൊന്നു’ എന്ന സന്ദേശമാണ് ഭര്‍ത്താവ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് വഴി പെണ്‍സുഹൃത്തിന് അയച്ചത്. മഹേന്ദ്ര റെഡ്ഢിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് സന്ദേശം ലഭിച്ചത്.
ഇയാള്‍ സന്ദേശമയച്ച പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഏപ്രില്‍ 21നാണ് കൃതിക റെഡ്ഢി കൊല്ലപ്പെട്ടത്. ആറ് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 15ന് പൊലീസ് മഹേന്ദ്രയെ അറസ്റ്റ് ചെയതു. കൃതികയ്ക്ക് അളവില്‍ കൂടുതല്‍ മരുന്ന് നല്‍കി കൊലപ്പെടുത്തുകയാണെന്ന് മനസിലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കൃതികയ്ക്ക് പെട്ടെന്ന് തന്നെ സുഖമില്ലാതാകുകയും പിന്നാലെ മഹേന്ദ്ര ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോകുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ച് ഇവര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു.




