ചെട്ടിയാംപറമ്പ് സർവീസ് സഹകരണ ബാങ്ക് നവീകരണത്തിന്റെ പാതയിൽ

1965 ൽ ആരംഭിച്ച ചെട്ടിയാംപറമ്പ് ബാങ്ക് കാർഷിക മേഖലയിൽ ഉണ്ടായ തകർച്ചയെ തുടർന്ന് പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരിന്നു.കേരളാ ബാങ്കിന്റെ രൂപീകരണത്തെ തുടർന്ന് സാമ്പത്തികമായി പിന്നോക്കം പോയ സഹകരണ സംഘംങ്ങളെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ട് വിവിധ പദ്ധതികൾ രൂപകരിച്ചു നടപ്പിലാക്കുന്നുണ്ട്.
അതോടൊപ്പം സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നാ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിലക്ഷ്യം മുൻനിർത്തിയുള്ള സഹകരണ പുനരുദ്ധരണ പദ്ധതിയിൽ ചെട്ടിയാംപറമ്പ് ബാങ്കിനെ ഉൾപ്പെടുത്തി, കേരള ബാങ്കിന്റെ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചെട്ടിയാംപറമ്പ് ബാങ്കിൽ നടന്ന യോഗത്തിൽ കേരള ബാങ്ക് ഡയറക്ടർ ശ്രീമതി വത്സലാകുമാരി ,
DGM ശ്രീ മനോജ്, സർക്കാരിന്റെ ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ പ്രദീഷ്, ബാങ്ക് പ്രസിഡന്റ് സിബിച്ചൻ അടുക്കോലിൽ, സെക്രട്ടറി വി ജി അനീഷ്, PACS ADGM ശ്രീ ശ്രീജേഷ് എന്നിവർ സംസാരിച്ചു
ചെട്ടിയാംപറമ്പ് ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സഹായം ആകുന്ന വിധത്തിലുള്ള വിവിധ വയ്പ്പകളും സാമ്പത്തിക പദ്ധതികളും അനുവദിക്കാനും യോഗത്തിൽ തീരുമാനമായി




