Uncategorized
സൈഡ് തരാത്തതിന്റെ കലി തല്ലിതീര്‍ക്കാന്‍ ഹോട്ടലിലെത്തി; ഗുണ്ടയ്ക്ക് ആളുമാറി; നാലുപേരെ ആക്രമിച്ചതില്‍ കേസ്

ആലപ്പുഴ ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം.ആളു മാറിയുള്ള ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലില്‍ അതിക്രമം കാട്ടിയത്ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററന്റിലാണ് ഗുണ്ടാ അക്രമണമുണ്ടായത്. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനാണ് ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തിയത്.ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉള്‍പ്പടെ മര്‍ദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്.




