Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്നും അഭിമാന നേട്ടവുമായി ജൊഹാൻ തോമസ്

അടയ്ക്കാത്തോട്: കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സ്കൂൾ പ്രവർത്തിപരിചയമേളയിൽ ബഡിങ് & ഗ്രാഫ്റ്റിങ് , ലെയറിംഗ് മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി ജൊഹാൻ തോമസ് സംസ്ഥാന പ്രവർത്തിപരിചയ മേളയിലേക്ക് .
കഴിഞ്ഞവർഷവും ഇതേ ഇനത്തിൽ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.അടക്കാത്തോട് സ്വദേശിയായ പടിയക്കണ്ടത്തിൽ തോമസ്, പ്രിൻസി ദമ്പതികളുടെ മകനാണ്. കാർഷിക രംഗത്ത് നൂതനഗവേഷണങ്ങൾ നടത്തുന്ന, നിരവധി കർഷക അവാർഡുകൾ കരസ്ഥമാക്കിയ , ജൈവകർഷകൻ തോമസ് പടിയക്കണ്ടത്തിൽ തന്നെയാണ് ജോഹാന്റെ പരിശീലകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button