Uncategorized

ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍

വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സ്വന്തം കാണികൾക്ക് മുന്നിൽ 134 പന്തുകളില്‍ നിന്ന് 14 ഫോറുകളോടെ 127 റണ്‍സ് നേടിയ മുംബൈക്കാരി ജെമീമ റോഡ്രിഗസിന്റെ പ്രകടനമാണ് ഓസീസ് ഉയർത്തിയ 338 എന്ന കൂറ്റൻ സ്കോർ മറികടന്ന് വിജയത്തിലെത്താൻ സഹായിച്ചത്. തകര്‍പ്പൻ പ്രകടനത്തോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ച പിന്തുണ നൽകി. 10 ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി.ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ ലക്ഷ്യം മറികടന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്.ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാംതവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button