Uncategorized

ഓപ്പറേഷൻ സൈ – ഹണ്ട്: സൈബർ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്

ഓപ്പറേഷൻ സൈ – ഹണ്ട് ( Cy- hunt ) എന്ന പേരിൽ സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപക നടപടിയിൽ 263 പേരെ അറസ്റ്റു ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി പണം തട്ടിയവരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരും അറസ്റ്റിലായവരിൽ പെടും. ഓപ്പറേഷന്‍റെ ഭാഗമായി 382 കേസുകൾ രജിസ്റ്റർ ചെയ്തതായും 125 പേർക്ക് നോട്ടീസ് നൽകി നൽകിയതായും എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.

തട്ടിപ്പിന്‍റെ കണ്ണികൾ വിദേശത്തും ഉണ്ട്. അസ്വാഭാവിക ഇടപാടുകൾ നടന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചതായും, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നതായും എ ഡി ജി പി വ്യക്തമാക്കി. കേരള പോലീസിന്റെ എല്ലാ വിഭാഗവും ഓപ്പറേഷൻ സൈ- ഹണ്ടിൽ പങ്കെടുത്തതായും എ ഡി ജി പി എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button