Uncategorized
സ്വർണവില വീണ്ടും കൂടുന്നു; 90,000ത്തിനടുത്ത് വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ രാവിലെ 1400 രൂപ കുറഞ്ഞ വിലയിൽ വൈകീട്ടോടെ വീണ്ടും കുതിപ്പുണ്ടായി. 720രൂപയാണ് ഇന്നലെ വൈകീട്ട് പവന് വർദ്ധിച്ചത്.. ഇതിന് പിന്നാലെയാണ് ഇന്നത്തെയും വിലയിലെ ഉയർച്ച. 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.
ഇതോടെ വില വീണ്ടും 90,000ത്തിലേക്ക് അടുക്കുകയാണ്. 89,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 11,245 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.




