Uncategorized
വൈക്കത്ത് കാര്‍ കനാലില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജ് ആണ് മരിച്ചത്. കെ വി കനാലില്‍ കാര്‍ കിടക്കുന്നതു കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം.
കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കാറിനുള്ളിലെ ഫ്രിഡ്ജില്‍ മരുന്നുകളും സൂക്ഷിച്ചിരുന്നു. വൈക്കത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




