കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചാലോടിലെ വ്യാപാരി മരിച്ചു

ചാലോട്: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാലോടിലെ വ്യാപാരി മരിച്ചു. ചെറുകുഞ്ഞിക്കരി പൂങ്കാവനത്തിൽ കെ.കെ. അരവിന്ദാക്ഷനാണ്(63) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപകടം.
നടന്നു പോകുമ്പോൾ വീടിന് മുന്നിൽ വെച്ച് കാറിടിക്കുകയായിരുന്നു. അമിത വേഗതയിൽ ചാലോട് ഭാഗത്ത് നിന്ന് വന്ന കാർ അരവിന്താക്ഷനെ ഇടിച്ച ശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. കാർ പിന്നീട് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു.
കോൺഗ്രസ് കീഴല്ലൂർ മണ്ഡലം സെക്രട്ടറി,ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡന്റ്, ചാലോട് മർച്ചന്റ് വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടർ, ചാലോട് ശ്രീനാരായണ ഗുരു വായനശാല വൈസ് പ്രസിഡൻ്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സനിത. മക്കൾ: ഗോപിക ( മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), അമൽ.
സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ലോഹിതാക്ഷൻ. ചാലോട




