Uncategorized

എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ മരിയ സ്നേഹഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു

കേളകം: എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ പേരാവൂർ തെറ്റുവഴി മരിയ സ്നേഹഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. അനാഥാലയത്തിലെ ‘ഇരുന്നൂറിലധികം അന്തേവാസികൾക്കാണ് വിദ്യാർത്ഥികൾ പൊതിച്ചോറ് നൽകിയത്. ക്ലബ് അംഗങ്ങളും അധ്യാപകരും ചേർന്ന് ഈ സംരംഭത്തിന് നേതൃത്വം നൽകി.

സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പൊതിച്ചോറ് കൈമാറൽ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി. മാനേജ്മെൻ്റ ട്രസ്റ്റി വിൽസൺ പുളിക്കൽ,പി ടി.എ. പ്രസിഡൻ്റ് രാജേഷ് വി.വി. മദർ പി.ടി.എ. പ്രസിഡൻ്റ് ടെൻസി ജേക്കബ് , സ്ക്കൂൾ അക്കാഡമിക് കോഡിനേറ്റ ട്രീസ ,നല്ല പാഠം ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button