Uncategorized
കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ:മുടവങ്ങോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ, കഞ്ചാവ് കൈവശം വച്ച മാനന്തവാടി തലപ്പുഴ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. മാനന്തവാടി ചിറക്കര സ്വദേശി ഡി ധനുഷിനെയാണ് 12ഗ്രാം കഞ്ചാവുമായി മുടവങ്ങോട് റോഡ് ജംഗ്ഷന് സമീപം വച്ച് പേരാവൂർ റെയിഞ്ചിലെ അസ്സി:എക്സെെസ് ഇൻസ്പെക്ടർ സി.എം ജെയിംസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്.റെയ്ഡിൽ പി ഒ വിജയൻ , സിവിൽ എക്സൈസ് ഓഫീസർ എം ബി മുനീർ , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ശ്രീജ ആർ ജോൺ, സിവിൽ എക്സൈസ് ഡ്രൈവർ ധനിഷ് എന്നിവർ പങ്കെടുത്തു.




