Uncategorized

പ്രവാസികൾക്ക് ആശ്വാസം; അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകൾ നടത്താം

തിരുവനന്തപുരം: പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ UPI പേയ്മെൻ്റുകൾ നടത്താൻ അനുവദിക്കുന്ന സേവനവുമായി വാട്‌സ്ആപ്പ്. ഈ അപ്ഡേഷനിലൂടെ പ്രാദേശിക ഇന്ത്യൻ സിം കാർഡിന്റെ ആവശ്യകത ഇല്ലാതാക്കുകയും NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ വഴി പേയ്മെന്റ് നടത്താൻ സാധിക്കും. ഇതിലൂടെ വിദേശ ഇന്ത്യക്കാർക്ക് ഇപ്പോൾ പേടിഎം ആപ്പ് ഉപയോഗിച്ച് പണം അയയ്ക്കാനും ക്യുആർ കോഡുകൾ വഴി വ്യാപാരികൾക്ക് പണം നൽകാനും കറൻസി കൺവേർഷനുകളോ അന്താരാഷ്ട്ര പേയ്മെന്റ് ഗേറ്റ്രേകളോ ഇല്ലാതെ ഇന്ത്യൻ പ്ലാറ്റ്ഫോമുകളിൽ ഷോപ്പിംഗ് നടത്താനും കഴിയും. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ലഭ്യമാകുന്ന ഈ സേവനത്തിന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അധികാരം നൽകുന്നത്. നിലവിൽ ബീറ്റ പരിശോധനയിലായതിനാൽ വരും ദിവസങ്ങളിൽ അർഹരായ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. ഈ സേവനം ഉപയോഗിക്കുന്നതിന് പ്രവാസികൾ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്യണം. പിന്നീട് ഉപയോക്താക്കൾ അവരുടെ അന്താരാഷ്ട്ര നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ശേഷം എസ്എംഎസ് വഴി വെരിഫൈ ചെയ്യണം. പിന്നീട് അവരുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button