Uncategorized

പാർട്ടിയിൽ സജീവമല്ലാത്ത ചെമ്പഴന്തി അനിലിനെ തലസ്ഥാനത്ത് ഡിസിസി അധ്യക്ഷനാക്കാൻ വി ഡി സതീശന്റെ കടുംപിടുത്തം; പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോൺഗ്രസിനുള്ളിൽ രൂക്ഷമായ പൊട്ടിത്തെറി ഉടലെടുത്തിരിക്കുകയാണ്. ചെമ്പഴന്തി അനിലിനെ ഡിസിസി അധ്യക്ഷനാക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുംപിടുത്തമാണ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

സതീശന്റെ ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഈ വിഷയം കോൺഗ്രസ് നേതൃത്വത്തിനിടയിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.

വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. തൻ്റെ ‘പെട്ടിയെടുപ്പുകാരനായി’ (പേഴ്സണൽ സ്റ്റാഫ്/താൽപര്യക്കാരൻ) ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കാൻ ശ്രമിക്കുന്നതിലൂടെ സതീശൻ പാർട്ടിയെ നശിപ്പിക്കുകയാണെന്ന് വിമർശകർ ആരോപിക്കുന്നു. കോൺഗ്രസ്സിനെ നയിക്കാൻ കഴിവും പ്രാപ്തിയും ജനാഭിപ്രായമുള്ള നിരവധി നേതാക്കൾ തിരുവനന്തപുരം ജില്ലയിൽ ഉള്ളപ്പോൾVD സതീശന്റെ ധാർഷ്ട്യത്തിന് AICC വഴങ്ങരുത് എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നു.

പുറത്ത് വന്ന പോസ്റ്റുകളിൽ ഒന്നിന്റെ പൂർണരൂപം ഇതാ

തിരുവനന്തപുരം DCC പ്രസിഡൻറ്

പദവിVD സതീശൻ തന്റെ പെട്ടി എടുപ്പു കാരനും അഴിമതിക്ക് ജയിലിൽ കിടന്നവനും വേണ്ടി പിടി മുറുക്കുന്നു,,

VD സതീശൻ സ്വയം മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചു നടക്കുക ആയിരുന്നു,VD സതീശൻ എന്ന അഴിമതിക്കാരൻ ധിക്കാരനും ധാർഷ്ട്യവും കാട്ടി സീനിയർ നേതാക്കളെ തകർക്കാനും അപമാനിക്കുവാനും ശ്രമിച്ചപ്പോൾ കോൺഗ്രസ്സ് കാർക്കിടയിൽ വെറുക്കപ്പെട്ടവനായി മാറി, അതിനെ തുടർന്ന്AICC യിൽ നിന്നും മുഖ്യമന്ത്രി കുപ്പായം ഊരി വെക്കാൻVD സതീശനു നിർദ്ദേശംവന്നു,അതോടെVDസതീശൻ2026ൽUDFഅധികാരത്തിൽവരാതിരിക്കാനുള്ളകളിതുടങ്ങി,യൂത്ത്കോൺഗ്രസ്സിലുംകോൺഗ്രസ്സിലുംVDസതീശൻനിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു വരികയാണ്, ഏറ്റവും ഒടുവിൽ തിരുവനന്തപുരംDCC പ്രസിഡന്റിനുവേണ്ടിVDസതീശൻപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു,,VD സതീശൻDCC പ്രസിഡന്റുസ്ഥാനത്തേക്ക്പരിഗണിക്കുന്നു ചെമ്പഴന്തി അനിൽ കഴിഞ്ഞ കാൽ നൂറ്റാണ്ട്കാലമായിരാഷ്ട്രീയപ്രവർത്തനം നടത്തുന്ന വ്യക്തിയല്ല.

AICC നിർദേശപ്രകാരം കേരളത്തിലെ മഹാഭൂരിപക്ഷം വാർഡുകളിലും നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമത്തിൽ ഒരുസ്ഥലത്തുപോലുംഇയാൾപങ്കെടുത്തിട്ടില്ല.

എന്തിനേറെ ഇയാളുടെ സ്വന്തം വാർഡിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിലും ഇയാൾ പങ്കെടുത്തില്ല.

മാത്രവുമല്ല ജില്ലയിലെ ഒരു വാർഡിലും കുടുംബ സംഗമത്തിന്റെ ഉദ്ഘാടകനായി ഇയാളെ ആരും വിളിച്ചതുമില്ല.

പാലോട് രവി ഡിസിസി പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ ഡിസിസി ഓഫീസിൽ കുറച്ചുനേരം വന്ന് പാലോട് രവിക്ക് സ്തുതി പാടിയതല്ലാതെ യാതൊന്നും തന്നെ ഇയാൾ സംഘടന യുടെ വളർച്ചയ്ക്കായിട്ട്ചെയ്തിട്ടില്ല.

പാലോട് രവി പ്രസിഡൻറ് പദവി ഒഴിഞ്ഞശേഷം ഡിസിസി ഓഫീസിലും ഇയാൾ വരാറില്ല.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ എഐസിസി നിർദേശപ്രകാരം രാജഭവനിലേക്ക് നടന്ന മാർച്ചിലോവോട്ട് കൊ ള്ളക്കെതിരായി ആഗസ്റ്റ് 14ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നയിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിലും ഇയാളെ കാണാൻ കഴിഞ്ഞില്ല.

കോൺഗ്രസ് പാർട്ടിയുടെ ഒരു പരിപാടിയും ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാറില്ല.

എന്നാൽ സിപിഎം നേതാക്കളെ കുറിച്ച് കൂലിക്ക് ആളെ വെച്ച് സ്തുതി ഗീതങ്ങൾ എഴുതി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവായിരുന്നകെ അനിരുദ്ധനെ കുറിച്ച് എഴുതിയത് ഉദാഹരണം മാത്രം.

ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരുന്ന വേളയിൽ അമേരിക്കൻ ദമ്പതികൾക്ക് കുട്ടിയെ കൊടുത്തു കോടികൾ തട്ടിയെടുത്തത് തിരുവനന്തപുരത്ത് പാട്ടാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാർ ശുപാർശ ചെയ്ത ദമ്പതി കളുടെഅടുക്കൽ നിന്നു പോലും കാശ് തട്ടിയെടുത്തത് അന്ന് വലിയ വിവാദമായിരുന്നു.

കൂടാതെ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്ന റെഡ് ക്രോസ് അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന,,ഈഅഴിമതിയിൽജയിൽവാസംഅനുഭവിച്ചവ്യക്തിയെയാണ്തിരുവനന്തപുരംഡിസിസിപ്രസിഡണ്ടായിVDസതീശൻ പരിഗണിക്കുന്നചെമ്പഴന്തിഅനിൽ,,

VD സതീശന്റെ ഈ നീക്കംപാർട്ടിയെ തകർക്കാൻ വേണ്ടി മാത്രമാണ്,

കോൺഗ്രസ്സിനെ നയിക്കാൻ കഴിവും പ്രാപ്തിയും ജനാഭിപ്രായമുള്ള നിരവധി നേതാക്കൾ തിരുവനന്തപുരം ജില്ലയിൽ ഉള്ളപ്പോൾ VD സതീശന്റെ ധാർഷ്ട്യത്തിന് AICC വഴങ്ങരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button