Uncategorized

വിമാനയാത്രയ്ക്കിടെ രണ്ട് കൗമാരക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു;ഇന്ത്യന്‍ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ

വാഷിങ്ടണ്‍: അമേരിക്കയിൽവിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിച്ച ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി(28) യാണ് അറസ്റ്റിലായത്. ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം.ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു പ്രണീത് കുമാര്‍ ആക്രമണം നടത്തിയത്.പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രക്കാരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ ആദ്യത്തെയാളുടെ തോളത്തും രണ്ടാമത്തെയാളുടെ തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്. ഇതോടെ ക്രൂ അംഗങ്ങള്‍ പ്രണീത് കുമാറിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ക്കൊണ്ട് തോക്ക് വായില്‍തിരുകി കാഞ്ചിവലിക്കുന്നതു പോലെ കാണിക്കുകയും പിന്നാലെ ഒരു യാത്രക്കാരിയെ അടിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button