Uncategorized

ഒറ്റ പേര് നൽകിയാൽ ഉടൻ നിയമനം’; തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്‍റ് നിയമനത്തിന് ഹൈക്കമാൻഡ്

ന്യൂഡൽഹി: തിരുവനന്തപുരത്ത് മാത്രമായി പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാൻഡ്. കേരളത്തിൽനിന്നും ഒറ്റ പേര് നൽകിയാൽ ഉടൻ നിയമനം നടത്താനാണ് നീക്കം. മറ്റു ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റില്ല. താത്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് ഒഴിവാക്കണമെന്ന് എൻ ശക്തൻ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ ഡിസിസി പ്രസിഡന്റ് നിയമനം.

പാലോട് രവി രാജിവെച്ചതിന് പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റായിരുന്ന ശക്തനെ ഡിസിസി പ്രസിഡന്റിന്റെ ചുമതല കൂടി ഏൽപിച്ചത്. തെരഞ്ഞെടുപ്പുകൾ കഴിയും വരെ മുതിർന്ന നേതാവെന്ന നിലയിൽ ശക്തൻ തുടരട്ടേയെന്ന തീരുമാനത്തിലായിരുന്നു നേതൃത്വം. എന്നാൽ സ്ഥാനം ഒഴിയാൻ ശക്തൻ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button