Uncategorized

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ്ണവില വർധിക്കാൻ കാരണം. കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ 7000 രൂപ കുറഞ്ഞിരുന്നു.ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button