Uncategorized

പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് നാടിന് സമർപ്പിച്ചു

തൃശ്ശൂർ:രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് നാടിന് സമർപ്പിച്ചു. 378.92 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന സുവോളിക്കല്‍ പാര്‍ക്ക് വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നൂറ്റി നാല്പതു വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ തൃശ്ശൂര്‍ മൃഗശാലയാണ് പുത്തൂരിലെ 336 ഏക്കറിലായി പടർന്നു കിടക്കുന്ന പാർക്കായി മാറ്റിയിരിക്കുന്നത്. നൂതന സംവിധാനങ്ങളും സൗകര്യങ്ങളുമടങ്ങുന്ന, കാടിന്റെ ജൈവ വൈവിധ്യത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന രീതിയിൽ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. ലോകം ഉറ്റുനോക്കുന്ന ഇടമായി പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്ക് മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button