Uncategorized
ബൈക്ക് യാത്രികനെ കാട്ടാനയോടിച്ചു;ബൈക്ക് ആക്രമിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യാത്രികന് പരിക്ക്

ചേകാടി: ചേകാടിക്ക് സമീപം ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ചേകാടി സ്വദേശിയും കമ്പളക്കാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഹരീഷിനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ വളവില്‍ കാട്ടാനയെ കണ്ടതോടെ ഹരീഷ് ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.




