Uncategorized

മൂലമറ്റം പവർ ഹൗസ് സമ്പൂർണ ഷട്ട് ഡൗണിലേക്ക്; അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടും

ഇടുക്കി: മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേയ്ക്ക് അടക്കും. അറ്റകുറ്റ പണികൾക്ക് വേണ്ടി അടുത്ത മാസം 11 മുതലാണ് സമ്പൂർണ ഷട്ട് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ പത്ത് വരെയാണ് അടച്ചിടുക. പവർ ഹൗസ് അടക്കുന്നതോടെ ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. മഴ തുടർന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യത. നിലവിലെ വൈദ്യുതി ഉപഭോഗം അനുസരിച്ച് പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

ബട്ടർഫ്ലൈ വാൽവിനും മീൻ-ഇല്ലൻ വാൽവിനും നേരിയ തോതിലുള്ള പ്രശ്നങ്ങളുണ്ട്. അത് വലിയ രീതിയിൽ പ്രശ്നങ്ങളാകുന്നതിന് മുമ്പ് അടച്ചിടുക എന്നുള്ളതാണ് കെഎസ്ഇബിയുടെ തീരുമാനം. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെ പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി പോലുള്ള സംസ്ഥാനങ്ങൾക്ക് നമ്മൾ വൈദ്യുതി വിറ്റിട്ടുണ്ട്. പ്രതിസന്ധി ഉണ്ടാകേണ്ട അല്ലെങ്കിൽ അതിന് സാധ്യതയുള്ള മാസങ്ങളിൽ അഞ്ച് ശതമാനം അധികം വൈദ്യുതിയോടു കൂടി തിരിച്ചു നൽകാം എന്ന കരാറിലാണ് ഈ വൈദ്യുതി വിൽപ്പന നടത്തിയിട്ടുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി.

നിലവിൽ ഇടുക്കി അണക്കെട്ടിൽ 2385 അടി വെള്ളമാണ് ഉള്ളത്. അതായത് 80 ശതമാനത്തിന് മുകളിൽ ജലനിരപ്പ് അവിടെയുണ്ട്. മഴ തുടർന്നിട്ടുണ്ടെങ്കിൽ ആ ജലനിരപ്പ് കൂടും എന്നുള്ള സാഹചര്യം കൂടിയുണ്ട്. പക്ഷേ നവംബർ മാസം എന്ന് പറയുന്ന സാധാരണ ഗതിയിൽ മഴ കുറഞ്ഞ് നിൽക്കുന്ന സമയമായതുകൊണ്ട് പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തലുണ്ട്. ഒരുപക്ഷെ ന്യൂനമർദ്ദമോ മറ്റോ ഉണ്ടായാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button