Uncategorized

KPCC പുനഃസംഘടനയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; നേതൃത്വത്തിന് വഴങ്ങാതെ വി ഡി സതീശൻ, പരിപാടികൾ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ്സിൽ തർക്കം രൂക്ഷം. കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തിന് വഴങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ ചെമ്പഴന്തി അനിലിനെ നിയമിക്കണമെന്നാണ് വി ഡി സതീശന്റെ ആവശ്യം.എന്നാൽ ഈ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടില്ല. ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തർക്കം രൂക്ഷമായതോടെ കെപിസിസി പരിപാടികൾ ബഹിഷ്‌കരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

പുനഃസംഘടനയിൽ പരാതി പരിഹരിക്കാതെ നേതൃത്വവുമായി സഹകരിക്കില്ലെന്നാണ് സതീശൻ പറയുന്നത്. കെപിസിസി സെക്രട്ടറിമാരെയും ഡിസിസി അധ്യക്ഷന്മാരെയും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഈ തീരുമാനമുണ്ടായില്ലെങ്കിൽ കെപിസിസിയുടെ പ്രധാനപരിപാടികളിലടക്കം സഹകരിക്കില്ലെന്നും സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുനഃസംഘടനയിൽ നിന്ന് വിശ്വസ്തരെ വെട്ടിയതിൽ കെ മുരളീധരനും അതൃപ്തി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button