Uncategorized

വോട്ടർ പട്ടിക ക്രമക്കേട് ; ഇരിട്ടി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ബിജെപി നേതാക്കൾ

ഇരിട്ടി : വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമേക്കേട് ആരോപിച്ച് ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സി. രജീഷിൻറെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭയിൽ എത്തിയ ബി ജെ പി മണ്ഡലം നേതാക്കൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു . വാർഡിൽ താമസമില്ലാത്തവരെ നിലനിർത്തിക്കൊണ്ടും സ്ഥിരതാമസമുള്ളവരുടെ വോട്ട് നേരിട്ട് ഹാജരായിട്ടും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി എന്നും ആരോപിച്ചായിരുന്നു സിക്രട്ടറിയെ ഓഫീസിൽ ഏറെ നേരം തടഞ്ഞുവെച്ചത്. ബി ജെ പി സിക്രട്ടറിക്ക് കൊടുത്ത പരാതിയിൽ രേഖാമൂലം മറുപടി നൽകാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, വി.എം. പ്രശോഭ്, മണ്ഡലം സെക്രട്ടറി കെ.പി. ഷീജ, ഏരിയ പ്രസിഡൻ്റ് എം. ശ്രീരാജ്, എം. ഹരീന്ദ്രനാഥ്‌ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button