Uncategorized

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ വോള്‍വോ ബസ് കത്തി വന്‍ ദുരന്തം; നിരവധി പേര്‍ മരിച്ചു

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3.30 ഓടെയാണ്‌ സംഭവം.

കാവേരി ട്രാവല്‍സിന്റെ ഒരു വോള്‍വോ ബസ് ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്നാണ് കര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞത്. ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും ബസിനടിയില്‍ കുടുങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ തീപ്പൊരിയായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നും പാട്ടീല്‍ വ്യക്തമാക്കി. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നിരിക്കാം. എ.സി ബസ്സായതിനാല്‍ ബസ്സിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button