Uncategorized

ICC വനിത ലോകകപ്പ്; സെമി ഉറപ്പിക്കാനാകുമോ? ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്.കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 11 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ പ്രോട്ടീസ് വനിതകൾ നിലവിൽ രണ്ടാം സ്ഥാനത്തുമാണ്. ആറിൽ നാല് മത്സരങ്ങൾ വിജയിച്ച ഇംഗ്ലണ്ട് 9 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. അങ്ങനെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നി മൂന്ന് ടീമുകൾ സെമിയുറപ്പിച്ചപ്പോൾ നാലാം സ്ഥാനത്തിനായി നടക്കുന്നത് കനത്ത പോരാട്ടം. ഇന്ത്യ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നി മൂന്നു ടീമുകൾക്കും ഒരുപോലെ സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ശേഷിക്കുന്ന മത്സരങ്ങൾ ടീമുകൾക്ക് ഏറെ നിർണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button