Uncategorized
തുടക്കത്തിൽ പതറി ഇന്ത്യ, പൂജ്യത്തിൽ പുറത്തായി കൊഹ്‌ലി, ഗില്ലും വീണു

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പ്രഹരം.ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തുടക്കം പാളി. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ 10 ഓവറില്‍ നേടിയത് വെറും 29 റണ്‍സ്. പവര്‍ പ്ലേയില്‍ 2023ന് ശേഷം ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്.രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും കരുതലോടെയാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 17 റണ്‍സിലെത്തി നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഗില്ലിനെ സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ മിഡ് ഓഫില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്തു.




