ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്

സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ തൊടും എന്ന നിലയിലേക്കുയർന്ന ശേഷം സ്വർണവിലയിൽ (gold price) ഗണ്യമായ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1,600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പോയദിവസം ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത്, ഇന്നത്തെ വില പവന് 91,720 രൂപയാണ്.
ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവിലയിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് തുടർന്നു.
ചൊവ്വാഴ്ചയിൽ സ്വർണ്ണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വെള്ളി 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്കുകളിലെ അടുത്ത നീക്കത്തെ നിർണ്ണയിക്കുന്ന പ്രധാന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി കാത്തിരിക്കുമ്പോൾ നിക്ഷേപകർക്കിടയിൽ വർദ്ധിച്ചുവരുന്ന ജാഗ്രതയാണ് സമീപകാലത്തെ വിലയിടിവിൽ പ്രതിഫലിക്കുന്നത്.




