Uncategorized

പാലക്കാട് വീടിന് സമീപം കളിക്കുകയായിരുന്ന 2ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു, യുവതിയെയും ആക്രമിച്ചു

പാലക്കാട്: പാലക്കാട് 2ാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന 2 ആം ക്ലാസുകാരനാണ് തെരുനായയുടെ കടിയേറ്റത്. വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button