Uncategorized

‘മദലീന, മന്ന അവ, ദിയ ഹാസി…’; ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേര് ചൊല്ലി വിളിച്ച് കോഴിക്കോട്

കോഴിക്കോട്: ഗാസയില്‍ ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് കോഴിക്കോട് നഗരം. മദലീന സാമി ജവാദ് അല്‍ അജില, മന്ന അവ മുഐന്‍ അല്‍ ശര്‍ബാസി, ദിയ ഹാനി സക്കറിയ അവാദ്… എന്നിങ്ങനെ കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് അനുസ്മരിച്ചു.

ചിന്ത രവി ഫൗണ്ടേഷന്റെ് നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ സംയിക്താഭിമുഖ്യത്തില്‍ നടത്തിയ ‘ഗാസയുടെ പേരുകള്‍ കോഴിക്കോട് ഗാസക്കൊപ്പം’ എന്നാ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് അനുസ്മരിച്ചത്. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് സമ്മേളനം നടന്നത്. ഗാസയില്‍ കൊല്ലപ്പെട്ട 1500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ചാണ് അനുസ്മരിച്ചത്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വ്യാപാരികളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നൂറു പേര്‍ കൊല്ലപ്പെട്ട 15 വീതം കുട്ടികളുടെ പേരുകള്‍ വായിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button