Uncategorized
ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ച് ജയം; ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് ഇട്ടപ്പോള്‍ പാകിസ്താന് ദയനീയമായി പുറത്ത്

വനിത ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താന് ദയനീയമായി പുറത്താകുമ്പോള്‍ പുതിയ റെക്കോര്‍ഡ് ഇട്ട് ദക്ഷണാഫ്രിക്ക. ഇന്നലെ കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. ഇതോടെ ഡെക് വര്‍ത്ത് ലൂയീസ് (ഡിഎല്‍എസ്) നിയമപ്രകാരം പാകിസ്താന് 150 റണ്‍സ് വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ മാരിസാന്‍ കാപ്പിന്റെ ഓള്‍റൗണ്ട് മികവിലും ലോറ വോള്‍വാര്‍ഡിന്റെ ഗംഭീരമായ 90 റണ്‍സ് പ്രകടനത്തിലും വനിത ടീമിന്റെ മിന്നുന്ന കുതിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ദക്ഷിണാഫ്രിക്കയെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചു. ഇതാദ്യമായാണ് ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നത്. 2022-ലെ മികച്ച നാല് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് ആണ് അവര്‍ മറികടന്നത്.




