Uncategorized

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് MDMA പിടികൂടിയ സംഭവം; വിശദ അന്വേഷണത്തിന് പൊലീസ് വിദേശത്തേക്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് കണ്ണികളെ പിടികൂടാൻ പൊലീസ് വിദേശത്തേക്ക്. വിദേശത്തുള്ള വിതരണക്കാരെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌ റിപ്പോർട്ടറിനോട് പറഞ്ഞു.

മുൻപത്തെ ലഹരി കേസുകളിൽ ഉൾപ്പെട്ടവർ ഇപ്പോഴും വിദേശത്ത് തുടരുന്നവരുണ്ടെന്നും അവർക്കെതിരെ ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്പി അറിയിച്ചു. അവർക്കെതിരെ ഇന്റർപോൾ മുഖാന്തരമുള്ള കോർണർ നോട്ടീസുകൾ നൽകും. അതിൽ മലയാളികൾ ഉൾപ്പെടെയുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് വിതരണം ചെയുന്നുണ്ടെന്നും ചിലയാളുകളുടെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button