Uncategorized

പ്രതിസന്ധിയില്‍ സിപിഐ; പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോവുന്നു; മൗനത്തിലായി നേതൃത്വം

സമാനതകളില്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലൂടേയാണ് സിപിഐ കടന്നുപോവുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത് സിപിഐക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഐയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കൊല്ലം ജില്ലയിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിയോട് വിടപറഞ്ഞത്. കൊല്ലം കുണ്ടറയിലും കുന്നിക്കോടുമാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കുണ്ടായത്. സിപിഐയുടെ ശക്തികേന്ദ്രമായി അറിപ്പെടുന്ന കുന്നിക്കോട് നൂറോളം പേരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ ഇടത് മുന്നണിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഐ ദേശീയ കമ്മിറ്റി അംഗമായ പ്രകാശ് ബാബുവിന്റെ തട്ടകമാണ് കൊല്ലം കുന്നിക്കോട്.കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സി പി ഐയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായത്. നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിന് കഴിയാതെ വന്നതോടെയാണ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പാര്‍ട്ടി വിട്ടത്. എറണാകുളം ജില്ലയില്‍ സി പി ഐ ക്ക് വേരുകളുള്ള ഏക മണ്ഡലം പറവൂരാണ്. പറവൂര്‍ മുന്‍ എം എല്‍ എയായിരുന്ന കെ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഒരു വിഭാഗം നേതാക്കളും അണികളും സി പി ഐയോട് വിടപറയാന്‍ കാരണം. പാര്‍ട്ടി വിട്ടവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ എറണാകുളം ജില്ലയിലെ സിപിഐ -സിപിഐഎം ബന്ധം ഉലഞ്ഞിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button