Uncategorized

എടയന്നൂരിൽ വൻ ലഹരി വേട്ട

കണ്ണൂർ:പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണൻ്റെ നേതൃത്വത്തിലാണ് മാരക മയക്കുമരുന്നായ എം ഡി എം എ ലഹരി വേട്ട നടന്നത് .കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂർ ടൗണിലേക്ക് കടത്തുകയായിരുന്ന 8.5 ഗ്രാം എം ഡി എം എ യും ലഹരി കടത്താൻ ഉപയോഗിച്ച KL 59 L 5349 വാഗണർ കാറുമായി ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ ഫവാസ് ആണ്‌ എക്സൈസിൻ്റെ പിടിയിലായത് .കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച്ചക്കാലമായി സ്ക്വാഡിൻ്റെ നീരീക്ഷണത്തിലായിരുന്നു ഫവാസ്.എ. ടി. എസ് കേരളയുടെ സംയുക്തമായ നീരീക്ഷണം മയക്ക് മരുന്ന് കടത്ത് കണ്ടെത്തി പിടികൂടുന്നതിൽ സഹായിച്ചു . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പി.ജലീഷ്, ബാബു ജയേഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ എം രമ്യ,എക്സൈസ് ഡ്രൈവർ കെ. ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button