ആര്‍ജെഡി-കോണ്‍ഗ്രസ് മത്സരം നാല് സീറ്റുകളിലേക്ക് ഒതുങ്ങി, സൗഹൃദ മത്സരം പൂര്‍ണമായും ഒഴിവായേക്കും

ന്യൂഡല്‍ഹി: ലാല്‍ ഗഞ്ച് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ ആദിത്യ കുമാര്‍ പത്രിക പിന്‍വലിച്ചതോടെ ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നാലായി കുറഞ്ഞു. തിങ്കളാഴ്ചയാണ് ആദിത്യ കുമാര്‍ പത്രിക പിന്‍വലിച്ചത്. ല
നര്‍കടിയാഗഞ്ച്, വൈശാലി, സുല്‍ത്താന്‍ഗഞ്ച്, കഗല്ഗോണ് എന്നീ സീറ്റുകളിലാണ് ഇപ്പോള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മത്സരം നിലനില്‍ക്കുന്നത്.
സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കുന്ന കുടുമ്പയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. നേരത്തെ ഈ സീറ്റില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വൈശാലി മണ്ഡലം നവംബര്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട മണ്ഡലമാണ്. ഇവിടെ പത്രിക പിന്‍വലിക്കാന്‍ കഴിയുന്ന അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ ഈ മണ്ഡലത്തില്‍ സൗഹൃദ മത്സരം നടന്നേക്കും. എന്നാല്‍ മറ്റ് മൂന്ന് മണ്ഡലങ്ങൡും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ബുധനാഴ്ചയാണ്. ഈ മണ്ഡലങ്ങളില്‍ പരസ്പര മത്സരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.




