Uncategorized

കണ്ണൂരിൽ സ്വർണാഭരണങ്ങൾ നിർമ്മിച്ചുനൽകാനായി കൈമാറിയ 160 ഗ്രാം സ്വർണ്ണവുമായി പശ്ചിമബംഗാൾ സ്വദേശി മുങ്ങി

സ്വർണാഭരണങ്ങൾ നിർമ്മിച്ചുനൽകാനായി കൈമാറിയ 160 ഗ്രാം സ്വർണ്ണവുമായി പശ്ചിമബംഗാൾ സ്വദേശി മുങ്ങി.

ബുർദ്ദ്വാൻ പൂർബ ബന്ധമാൻ വില്ലുസ്മാൻപൂർ പോലീസ് പരിധിയിൽ താമസക്കാരനായ ജാക്കിൽ അലി ഡഫേദാറാണ് പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീൻ ഷേഖിന്റെ സ്വർണവുമായി മുങ്ങിയത്.

പള്ളിക്കുന്ന് ചാലാട് മുള്ളൻകണ്ടിപാലത്ത് പ്രവർത്തിക്കുന്ന ആർ.ജി. ഗോർഡ് വർക്സ് എന്ന സ്ഥാപനത്തിന്റെ മാനേജരായ ഷേഖിനോട് ആഭരണം നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ഒക്ടോബർ 19 ന് സ്വർണം കൈപ്പറ്റിയത്.കണ്ണൂർ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button