ബിഹാർ തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് ജാർഖണ്ഡ് മുക്തി മോർച്ച

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സ്വതന്ത്രമായി മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്നാണ് ജെഎംഎം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നേതാക്കന്മാർക്കിടയിലെ അനുരഞ്ജന ചർച്ചയ്ക്ക് ഒടുവിലാണ് പ്രഖ്യാപനത്തിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച പിന്മാറിയത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള സഖ്യം പുനഃപരിശോധിക്കുമെന്നും ഉചിതമായ മറുപടി നല്‍കുമെന്നും മുതിര്‍ന്ന ജെഎംഎം നേതാവ് സുദിവ്യ കുമാര്‍ പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ജെഎംഎം പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിൽ മത്സരിക്കുമെന്നും ജെഎംഎം അറിയിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ചക്കായ്, ധംധ, കട്ടോരിയ, മണിഹാരി, ജാമുയി, പിര്‍പൈന്‍തി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞിരുന്നു.




