Uncategorized

കെ സ്മാർട്ട് വഴി അപേക്ഷ; അവധിയായിരുന്നിട്ടും മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്; പോസ്റ്റുമായി മന്ത്രി

പാലക്കാട്: കേരള സര്‍ക്കാര്‍ അവതരിപ്പിച്ച കെ-സ്മാര്‍ട്ട് പദ്ധതിയിലൂടെ വിവാഹ ദിവസം തന്നെ വധൂവരന്‍മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന്റെ വിവരം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ വധൂവരന്മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പാലക്കാട് കാവശ്ശേരി പഞ്ചായത്തിലാണ് സംഭവം. ലാവണ്യ, വിഷ്ണു എന്നിവരുടേതായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞയുടന്‍ തന്നെ കെ സ്മാര്‍ട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ വീഡിയോ കെവൈസി വഴി പൂര്‍ത്തിയാക്കിയെന്നും അവധി ദിവസമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാര്‍ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മിനിറ്റുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിൽ എത്തി. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം ടി വേലായുധന്‍ എത്തിയപ്പോള്‍ നവദമ്പതികള്‍ക്ക് പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൈമാറിയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button