രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണമേർപ്പടുത്തി.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര പോകേണ്ടവർ ഒക്ടോബർ 23 ഉച്ചക്ക് 2 മണിക്ക് മുൻപായി തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.
ഒക്ടോബർ 23 ഉച്ചയ്ക്ക് 1 മുതൽ രാത്രി 7 വരെയും, ഒക്ടോബർ 24 ൽ രാവിലെ 6 മുതൽ രാവിലെ 11 വരെയുമാണ് ഗതാഗത നിയന്ത്രണം.
ഈ ദിവസങ്ങളിൽ റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
1. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടിത്താനം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
2. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശ്ശേരി ടൗണില്‍നിന്നും കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസ് വഴി പോകേണ്ടതാണ്.
3. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകേണ്ടതാണ്. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം വൺ വേ ആയിരിക്കും.
4. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാവിളങ്ങ് ജംക്ഷനില്‍ നിന്നും തിരിഞ്ഞ് പാക്കില്‍, പൂവന്തുരുത്ത്, കടുവാക്കുളം, നാല്ക്കവല വഴി പുതുപ്പള്ളിയെത്തി പോകേണ്ടതാണ്.
5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന KSRTC ബസുകള്‍ പുളിമൂട് ജംക്ഷനില്‍നിന്നും തിരിഞ്ഞ് KSRTC സ്റ്റാന്റിലേക്ക് പോകാവുന്നതാണ്.
6. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകള്‍ ഐഡ ജംഗ്ഷന്, പുളിമൂട് ജംഗ്ഷന് വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെനിന്നും KK റോഡ് കളക്റ്ററേറ്റ് ജംഗ്ഷന്, കഞ്ഞിക്കുഴി, മണര്‍കാട് വഴി പോകേണ്ടതാണ്.
7. എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകള്‍ ഐഡ ജംഗ്ഷന്, പുളിമൂട് ജംഗ്ഷന് വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡിൽ കളക്റ്ററേറ്റ് ജംഗ്ഷന്, കഞ്ഞിക്കുഴി, മണര്‍കാട്, ഏറ്റുമാനൂര്‍ വഴി പോകേണ്ടതാണ്.
8. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍നിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടൂര്‍ വഴി പോകേണ്ടതാണ്.
9. ചേര്‍ത്തല ഭാഗത്തുനിന്നും കുമരകത്തേക്ക് വരുന്ന ബസുകള്‍ മണിയാപറമ്പ് റോഡ് ജംഗ്ഷനില്‍ സര്‍വീസ് നിര്‍ത്തി തിരികെ പോകേണ്ടതാണ്.




