Uncategorized
ദീപാവലി ദിനത്തിൽ വായുമലിനീകരണത്താൽ വലഞ്ഞ് തിരുവനന്തപുരം; ശ്വാസം മുട്ടി ഡൽഹിയും

തിരുവനന്തപുരം: ഡൽഹിക്ക് പിന്നാലെ തിരുവനന്തപുരത്തെ വായു നിലവാര സൂചിക മോശമായ നിലയിൽ. ദീപാവലി ദിവസം രാവിലെ തിരുവനന്തപുരത്തെ എക്യുഐ 205 ആണ്. മനുഷ്യ ശരീരത്തിന് ഹാനീകരമായ ഗുരുതര വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ചൈന്നൈ, മുംബൈ പോലുള്ള വൻ നഗരങ്ങളേക്കാൾ മോശം അവസ്ഥയാണ് തിരുവനന്തപുരത്ത് വായുവിന് ഇപ്പോൾ. കഴിഞ്ഞ ദിവസം രാത്രി പടക്കം പൊട്ടിച്ചതാണ് വായുമലിനീകരണം രൂക്ഷമാകാനുള്ള കാരണം.
ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) വളരെ മോശം നിലയിലാണ് എത്തിയിരിക്കുന്നത്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.




