Uncategorized

ജോയിന്റ് ആർടിഒ സ്ഥലം മാറിയിട്ട് മാസങ്ങൾ; ഇരിട്ടി സബ് ആർടി ഓഫീസിൽ പ്രതിസന്ധി

ഇരിട്ടി:ജോയിൻ്റ് ആർടിഒ ഇല്ലാത്തതിനാൽ മൂന്നു മാ സത്തോളമായി ഇരിട്ടി സബ് ആർടി ഓഫീസിൽ പ്രതിസ ന്ധി. ആർസി സംബന്ധമായ പ്രവൃത്തികൾ ഉൾപ്പെടെ അനി ശ്ചിതത്വത്തിലായി. പുതിയ ആർസി, ആർസി പുതുക്കൽ, മാറ്റം, ലോൺ കാൻസലേഷൻ തുടങ്ങിയവ മാസങ്ങളായി മു ടങ്ങിയിരിക്കുകയാണ്. സ്ഥലം മാറിപ്പോയ ജോയിൻ്റ് ആർടിഒ ക്ക് പകരം ആളെ നിയമിക്കാൻ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീ കരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.ജോയിന്റ് ആർടിഒ ഇല്ലാത്തതിനാൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇത്തരം ജോലികൾകൂടി ചെയ്തിരുന്നു. എന്നാൽ എംവിഐ അധികജോലി നിർത്തിയതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന വാഹന ഉടമകൾ ബുദ്ധിമുട്ടിലായി.ഇക്കാര്യത്തിൽ സത്വരനടപടി സ്വീകരിക്കാൻ ഗതാഗതവകുപ്പ് അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button