Uncategorized
ദീപാവലി ദിവസം സ്വർണവിലയിൽ ആശ്വാസം; ഇന്നത്തെ നിരക്ക്

ദീപാവലി ദിവസമായ ഇന്ന് സ്വർണവിലയിൽ ആശ്വാസം. സംസ്ഥാനത്ത് വിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 95840 രൂപയായി കുറഞ്ഞു. ഇന്നലെ 95960 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയാണ് വില.
ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നൽകുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.



