Uncategorized
പാലാരിവട്ടത്ത് സ്പായിൽ കൊലപാതകശ്രമം; ജീവനക്കാരൻ്റെ തലയിൽ ഇരുമ്പുവടികൊണ്ട് അടിച്ചു

എറണാകുളം: പാലാരിവട്ടത്ത് സ്പാ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം. ജീവനക്കാരന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ അഞ്ചു പേരെ പ്രതികളാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു. ജീവനക്കാരന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോടും അപമര്യാദയായി പെരുമാറി. കത്തികൊണ്ട് കുത്താനുള്ള ശ്രമത്തിനിടയിൽ ജീവനക്കാരന്റെ കൈക്ക് മുറിവേറ്റു.




