Uncategorized
ക്ഷേമ പെൻഷൻ 1800 രൂപയാക്കും; 200 രൂപയുടെ വർധന അടുത്ത മാസം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 1800 രൂപയാക്കി ഉയർത്തും. ക്ഷേമ പെൻഷനിൽ 200 രൂപയുടെ വർധനയാണ് അടുത്ത മാസം മുതൽ ഉണ്ടാകുക. ധനമന്ത്രിയുടെ വസതിയിൽ സെക്രട്ടറിമാർക്കൊരുക്കിയ വിരുന്നിലാണ് തീരുമാനമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ക്ഷേമ പെൻഷൻ വർധിപ്പിക്കാനും ആലോചനയുണ്ട്. നിലവിൽ1600 രൂപയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷനായി നൽകുന്നത്.




