Uncategorized
കേരള ഡെർബിയിൽ കാലിക്കറ്റ് ഹീറോസിനെ തകർത്ത് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസിനെ നാല് സെറ്റ് പോരാട്ടത്തിൽ കീഴടക്കി. സ്‌കോർ: 15–13, 9–15, 15–8, 15–13. പി.എ മൊഹ്‌സിൻ ആണ് കളിയിലെ താരം.ബ്ലോക്കർ ജസ്‌ജോത് സിങ്ങിന്റെ നേതൃത്വത്തിൽ മികച്ച തുടക്കമാണ് കൊച്ചി കുറിച്ചത്. എറിൻ വർഗീസിന്റെ സൂപ്പർ സെർവിൽ അവർ ലീഡും ഉയർത്തി. അശോക് ബിഷ്‌ണോയിയാണ് കാലിക്കറ്റിനായി പൊരുതിയത്. പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീൻ തടഞ്ഞു. ക്യാപ്‌റ്റൻ മോഹൻ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ് കളിപിടിക്കാൻ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്റെ പോരാട്ടത്തിനിടയിലും ഹേമന്തിന്റെ സൂപ്പർ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ് സ്വന്തമാക്കി.




