Uncategorized

ചീങ്കണ്ണി പുഴയ്ക്ക് അവകാശികൾ ഏറിയതോടെ സെറ്റിൽമെൻറ് ഇഷ്യൂ ആയി പ്രഖ്യാപിച്ച് കളക്ടർ

കേളകം: കേളകം പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയ്ക്ക് അവകാശികൾ ഏറിയതോടെ സെറ്റിൽമെൻറ് ഇഷ്യൂ ആയി പ്രഖ്യാപിച്ചു എൻറെ ഭൂമി പോർട്ടലിൽ അ‌പ്ലോഡ് ചെയ്‌തായി ജില്ലാ കലക്ടർ അറിയിച്ചു. ചീങ്കണ്ണി പുഴയുടെ അവകാശം കേളകം പഞ്ചായത്തിൽ നില നിർത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം നൽകിയ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായാണ് ജില്ലാ കളക്ടറുടെ ഈ അറിയിപ്പ്. നിലവിൽ കേളകം പഞ്ചായത്തിൻ്റെ അധിനതയിലായിരുന്നു പുഴ. എന്നാൽ റീസർവേയുടെ ഭാഗമായി പുഴ ആദ്യം പഞ്ചായത്തിൽ ഉൾപ്പെടുത്തി അളന്ന് തിട്ടപ്പെടുത്തി. ഇരു പഞ്ചായത്തുകളുടെയും സർവ്വേ നടപടി പൂർത്തിയാകുന്നത് അനുസരിച്ച് പുഴ കേളകം പഞ്ചായത്തിൻ്റെ അതീനതയിൽ വരും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇരു പഞ്ചായത്തുകളിലെയും സർവ്വേ നടപടികൾ പൂർത്തിയായപ്പോൾ പുഴയുടെ അവകാശ തർക്കം ഉടലെടുത്തു. ഇതിനിടയിൽ പുഴ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് വനം വകുപ്പ് കൂടി രംഗത്തെത്തി. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന് വനം വകുപ്പ് അധികൃതർ കത്തും നൽകി. നിലവിലെ സർവ്വേ പ്രകാരം ആറളം വില്ലേജിൻ്റെ അതീനതയിലാണ് പുഴ. പ്രശ്‌നത്തിന്റെ ഗൗരവം ചീങ്കണ്ണി പുഴയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരിക്കുന്നത് കേളകം പഞ്ചായത്തിൽ കൂടെയാണ്.അതുകൊണ്ടുതന്നെ പുഴയുടെ ഇക്കരെയുള്ള കേളകം വില്ലേജിൻ്റെ റവന്യൂ ഭൂമി ആയിരുന്ന പ്രദേശം കൂടി ഇപ്പോൾ ആറളം വില്ലേജിന്റെ അതീനതയിൽ ആയി.പുഴ പുറമ്പോക്കുമായി ബന്ധപ്പെട്ട തർക്കം റീസർവേ സമയത്ത് ഉയർന്നു വന്നപ്പോൾ സ്ഥലം സന്ദർശിച്ച തലശ്ശേരി സബ് കലക്ടർ അളവ് പൂർത്തിയാകുന്നതോടെ പ്രശ്‌ങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.

കേളകം പഞ്ചായത്തിൻ്റെ പ്രധാന കുടിവെള്ള പദ്ധതി ചീങ്കണ്ണി പുഴയിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button