Uncategorized

ട്യൂഷന് വന്ന മറ്റുകുട്ടികളെ പറഞ്ഞുവിട്ട ശേഷം 12കാരിയെ പീഡിപ്പിച്ചു; 60കാരന് 10 വർഷം കഠിനതടവും 5,000 രൂപ പിഴയും

ഹൈദരാബാദ്: 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 60-കാരന് 10 വർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പോക്സോ സ്പെഷ്യൽ കോടതി വെള്ളിയാഴ്ചയാണ് ട്യൂഷൻ അധ്യാപകനായ ദ്രോണംരാജു സുബ്രഹ്മണ്യേശ്വര റാവുവിന് ശിക്ഷ വിധിച്ചത്. കൂടാതെ ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. രാജേന്ദ്രനഗർ മണ്ഡലത്തിലെ ഹൈദർഗുഡ സ്വദേശിനിയായ പെൺകുട്ടി 2017 ഡിസംബറിലാണ് പീഡനത്തിന് ഇരയായത്. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി.

ഹൈദർഗുഡയിലെ അതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുകയായിരുന്നു പ്രതി. 2017 ഡിസംബർ മൂന്നിന് മാതാപിതാക്കൾ ചെന്നൈയിൽ പോയിരുന്ന സമയത്ത് ട്യൂഷന് വന്ന മറ്റു കുട്ടികളെ പറഞ്ഞുവിട്ട ശേഷം പ്രതി രാത്രി വൈകി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കുട്ടി അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. പിറ്റേ ദിവസം രാവിലെ അമ്മ തിരിച്ചെത്തുകയും രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button