Uncategorized
KPCC പുനഃസംഘടനയിൽ അതൃപ്തിയിൽ നേതാക്കൾ; ചാണ്ടി ഉമ്മൻ കട്ടക്കലിപ്പിൽ; കോൺഗ്രസിൽ തൃപ്തരായി ആരുണ്ട്?

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ഭാരവാഹി നിർണയം കോൺഗ്രസിൽ കലാപങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കെയാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി കെ പി സി സി പുനഃസംഘടനമാറുന്നത്. ജംബോ കമ്മിറ്റിയിൽ പോലും പേരുൾപ്പെടാത്തതിനെ ചൊല്ലിയാണ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒരു പ്രധാന പരാതിക്കാരൻ. തൊട്ടു പിന്നാലെ വലിയ പരാതിയുമായി എത്തിയിരിക്കയാണ് ചാണ്ടി ഉമ്മൻ എം എൽ എ. കലാപം അവിടെയും അവസാനിക്കുന്നില്ല. എ ഐ സി സിയുടെ മാധ്യമ വക്താക്കളിൽ ഒരാളായ ഡോ.ഷമ മുഹമ്മദാണ് പ്രതിഷേധവുമായി രംഗത്തുവന്ന ഒരു വനിതാ നേതാവ്.




